പാൽത്തിര (ക്യാപ്റ്റൻ )
This page was generated on April 30, 2024, 8:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,അനു സിതാര
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2017 14:27:01.
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
കാലടി പാടുകൾ വെളിവായി
നിറുകിൽ അണിയാൻ കൊതിയായ്
ഓര്ക്കാാതെ കണ്മുന്നിൽ നീ വന്നു
കാണാതെ കേള്ക്കാാതെ ഞാൻ നിന്നു
അരികെ അരികെ പ്രിയനേ നീ ഉണ്ടെന്നാലും
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

ആളുന്നിതോ ഉള്ളിലെ നാളം
മൂടുന്നിതോ കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ് ഞാന്‍
പിറകെ പിറകെ വരവായ്
പിരിയാന്‍ കഴിയാ നിഴലായ്
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

ദൂരങ്ങളിൽ കാറ്റുപോൽ പാറി
സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ
ഞാനിത്ര നാൾ അറിയാ കുളിരേ നീ
വാതില്ക്കാലായ്‌ വിരിയും മലരായ് നീ
കരളിന്‍ ചിമിഴിൽ പതിയേ
പകരും മധുവായ് നിറയേ
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts