നീലാമ്പൽ നിലവോടു ചോദിച്ചു (നവൽ എന്ന ജുവൽ )
This page was generated on April 28, 2024, 12:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകാവ്യമയി രഞ്ജി ലാൽ
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 13:59:30.
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ
തിരിനാളമേ. ഏതു നിഴൽശാഖിയിൽ
നീയെന്റെ പാട്ടിന്നു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ

വിണ്ണോരം വിടരും പൂവിൽ
ഒരു ചെറു ഹംസത്തിൻ ചിറകോ
കടലൊളി നിറയുന്ന ശംഖിൽ
ഒരു തിര നുര പോലെയുള്ളിൽ
തേൻതുള്ളി തേടുന്ന കുഞ്ഞുറുമ്പേ
നീയെന്റെ പാട്ടിന്നു കേട്ടോ
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ

ആ...ആ...
കുയിലുകൾ തിരയുന്നൊരു കഥയിൽ
മേഘങ്ങൾ നീർത്തും ചിറകിൽ
നിമിഷം മായ്ക്കുന്ന സൂര്യൻ
കനൽമിഴിയുഴിയുന്ന ഭൂവിൽ
മിന്നാമിനുങ്ങിന്റെ പൊൻതൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരവോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts