മിഴിനീര് പെയ്യുന്ന (പാതി )
This page was generated on April 27, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരമേഷ് നാരായണ്‍
ഗാനരചനലക്ഷ്മണൻ കാഞ്ഞിരങ്ങാട്
ഗായകര്‍മധുവന്തി നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രൻസ് ,ജോയ് മാത്യു
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2018 21:40:23.

മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ
ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്
ചെറുചുണ്ടു കോറി പിടഞ്ഞു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ

വഴിയേതുമില്ലാത്ത ഇരുളാണ് ചുറ്റിലും
ഇനിയെങ്ങ് പോകുമെന്നോർത്തു കൊണ്ടും
കരയാനറിയാത്ത കുഞ്ഞിന്റെ കണ്ണിലെ
കടലിന്റെ ആഴം അറിഞ്ഞു നൊന്തു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ

നിറമേത് കാട്ടിയാണിരുളൊന്നു പൂക്കുന്നു
അറിയില്ലെനിക്കതിൻ ആത്മഗന്ധം
വഴിപോകുമാരിലാ ണുടയോന്റെ കൈവിരൽ
തഴുകാൻ തലോടിയുണർത്താൻ
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ
ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്
ചെറുചുണ്ടു കോറി പിടഞ്ഞു
മിഴിനീരു പെയ്യുന്ന മനമേറിയന്നൊരു
ചെറുമോഹമെന്നിൽ പിറന്നൂ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts