ചെല്ല ചെറുകുരുവി (മൂന്നാം നിയമം )
This page was generated on May 1, 2024, 11:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷിബു ജോസഫ്‌
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2017 22:17:16.
 ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?
കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ
കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ
ഒരു നീളമേഘം ചെപ്പിലാക്കി വന്നെത്തുമോ ?
അവൻ മധുവിധു നുകരാൻ
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?

ചെമ്പനീർ കാട്ടിലെ പുള്ളിമാനേ
പൊൻമയിൽ ആടിടും നീലരാവേ
മഴവില്ലിൻ നിറമോലും പൂക്കളേ

ചെമ്പനീർ കാട്ടിലെ പുള്ളിമാനേ
പൊൻമയിൽ ആടിടും നീലരാവേ
മഴവില്ലിൻ നിറമോലും പൂക്കളേ
തുള്ളി തുള്ളി പായും വെള്ളിക്കൊലുസിട്ട
കുഞ്ഞിളം ചായ്‌വകളെ
മഞ്ഞൾ വരക്കുരി നെറ്റിയിൽ ചാർത്തിയ
ചേലുള്ള തുമ്പികളെ
വിടരുന്നുണ്ടെ വെളിച്ചിരി നാളം
ഇടനെഞ്ചിൽ ചേർത്തുവച്ചൊരു പുതുമിഴി കാലം
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?

കുയിൽപാടും മോഹത്തിൻ തംബുരുനാദം
ഉണരുന്നോ ശ്രുതിചേർന്നൊരു മോഹന രാഗം
പ്രിയതമനെവിടെ എൻ പൂക്കളേ ?
കരിവണ്ടു നീയും പട്ടുടുത്തു നീയും കവിത മൂളുമോ ?
സുഖകരമൊരു മഞ്ഞണിപ്പൂവിനു മുത്തം കൊടുത്തിടുമോ
തുടികൊട്ടുന്നുണ്ടേ ഈ താഴ്‌വരയാകെ
ഒരു വെൺമേഘ ചിറകിലേറി പോകും കാറ്റിൽ

ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?
കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ
കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ
ഒരു നീളമേഘം ചെപ്പിലാക്കി വന്നെത്തുമോ ?
അവൻ മധുവിധു നുകരാൻ

ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ല ..
ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ല ..
ല ലാ ല ലാ ലാ ല ല ല ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts