ഞാനീ ഊഞ്ഞാലിൽ (രക്ഷാധികാരി ബൈജു (ഒപ്പ്))
This page was generated on April 28, 2024, 6:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ ,ചിത്ര അരുൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2017 15:58:01.

ഞാനീ ഊഞ്ഞാലിൽ ആടീ...ചാഞ്ചാടീ...
തളിരിടുന്നൊരാ തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂ മുത്തായ്‌ മാറി...
ചാരത്തെ കൊമ്പത്തു് കണ്ണാലെ നിന്നെ തേടി...
വന്നുചേരാൻ വൈകിയെന്തേ....

മോഹത്തിൻ പാടത്തെ വെള്ളക്കൊക്കായ് ഉള്ളം
പുലരിവെയിലും നീയും വരുമൊരു വഴി...
കൂമ്പാളക്കിണ്ണത്തിൽ ഞാവൽപ്പഴം പോലെ
ഒളിഞ്ഞും പതിയെ തരും കരുതിയ ചിരി...
മതിയാവുമോ...കൊതി തീരുമോ...
തനു ചേർന്നു നിൽക്കവേ...
വെള്ളിനൂലാൽ നെയ്തൊരിഷ്ടം....
ഞാനീ ഊഞ്ഞാലിൽ ആടീ...ചാഞ്ചാടീ...

കാണാതെ തഞ്ചത്തിൽ എയ്യുന്നൊരു നോട്ടം
ആത്മാവിൻ ആഴത്തിൽ വീഴും മാണിക്യക്കല്ലായി
കാണുന്ന സ്വപ്നത്തിൽ തമ്മിൽ ചൊല്ലും മൊഴി
കാതോരം കേൾക്കാനായെന്നും ഏറെ കാക്കും മൊഴി
പറയാതെ നാം ഇരുപാതയിൽ പിരിയുന്ന നേരം....
മഞ്ഞുനീരായ് പെയ്തു മൗനം...

ഞാനീ ഊഞ്ഞാലിൽ ആടീ...ചാഞ്ചാടീ...
തളിരിടുന്നൊരാ തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂ മുത്തായ്‌ മാറി...
ചാരത്തെ കൊമ്പത്തു് കണ്ണാലെ നിന്നെ തേടി...
വന്നുചേരാൻ വൈകിയെന്തേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts