ഹൃദയ വാതിൽ (C/O സൈറാ ബാനു )
This page was generated on April 24, 2024, 5:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമെജോ ജോസഫ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2017 17:37:23.

ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ
മിഴികൾ നീട്ടി വഴികൾതോറും ശലഭമായി പറന്നിടാം....
വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ
നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ...
നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം
ഉണരും വരെയും കാത്തിരിക്കാം.....
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ....
ഓ...ഓ...ഓ...ഓ....

പകലിൻ ഇളവെയിൽമുഖം നിശ തൻ പനിമതിമുഖം
അതിനിടയിലെ ദിനസരികളിൽ പ്രിയനിമിഷമേ വരിക അരികിൽ നീ...
അകമിഴികളിൽ നിറപടമിതാ അണയും ഈശ്വരന്റെ കൈയ്യൊപ്പു്...
ഓ...ഓ...ഓ...ഓ....

കരളിൻ മൃദുവിരലിനാൽ തഴുകും കണിമലരു നീ...
ചെറു പരിഭവം അതു മറയവേ....
നറു കുസൃതിയായ് ചിരി തൻ അലകളായ്...
ഇഴ മുറുകി നാം സ്വയം ഒഴുകയായ്
വിധിയാം മാന്ത്രികന്റെ കൺകെട്ടാൽ.....
ഓ...ഓ...ഓ...ഓ....

ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ
മിഴികൾ നീട്ടി വഴികൾതോറും ശലഭമായി പറന്നിടാം
വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ
നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ...
നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം
ഉണരും വരെയും കാത്തിരിക്കാം.....
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts