മേഘം വാനിൽ (ഉത്തരം പറയാതെ )
This page was generated on May 4, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംനന്ദു കർത്താ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നന്ദു കർത്താ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2017 09:45:40.

മേഘം വാനിൽ ചായുന്നു...നീഹാരാംബരം അഴിയുന്നു
അലസ സമീരനിൽ തരളിതമാമൊരു
സുധാംശുവായ് നീ ഒഴുകുന്നു....
ഈ നിലാവിലോർമ്മകൾ പൊഴിയുന്നു...
മേഘം വാനിൽ ചായുന്നു....

സഖി നിൻ മിഴിയിൽ നിറയും നീർത്തുള്ളി
വികാരസാഗരമായ് ഉണർന്നു...
അഹ ഹാ...അഹഹഹാ...
ഒഹൊഹൊഹോ ഹോ ഹോ ഹോ...ഓ ഓ ഓ...
സഖി നിൻ മിഴിയിൽ നിറയും നീർത്തുള്ളി
വികാരസാഗരമായ് ഉണർന്നു...
യദുകുലസന്ധ്യാ വിജനവനത്തിൽ
മകരനിലാവിൻ തെളിനീരലയിൽ
മരാളമിഥുനങ്ങളായിരുന്നു...
നാം സ്വയം മറന്നവരായിരുന്നു....
മേഘം വാനിൽ ചായുന്നു.....

കരളിൽ നീറും പ്രണയോന്മാദങ്ങൾ
കെടാതെ നെയ്ത്തിരിയായ് വിടർന്നു....
അഹ ഹാ...അഹഹഹാ...
ഒഹൊഹൊഹോ ഹോ ഹോ ഹോ...ഓ ഓ ഓ...
കരളിൽ നീറും പ്രണയോന്മാദങ്ങൾ
കെടാതെ നെയ്ത്തിരിയായ് വിടർന്നു....
മറവികൾ മൂടും മായാക്ഷരങ്ങൾ
സുരഭിലമേതോ സ്മൃതിയുടെ താളിൽ
സുവർണ്ണ മൗനങ്ങളായ് നിറഞ്ഞു
നാം അപൂർവ്വനിർവൃതിയായ് അലിഞ്ഞു

മേഘം വാനിൽ ചായുന്നു...നീഹാരാംബരം അഴിയുന്നു
അലസ സമീരനിൽ തരളിതമാമൊരു
സുധാംശുവായ് നീ ഒഴുകുന്നു....
ഈ നിലാവിലോർമ്മകൾ പൊഴിയുന്നു...
മേഘം വാനിൽ ചായുന്നു....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts