പുത്തൻ സൂര്യൻ (എബി )
This page was generated on April 23, 2024, 6:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്‌ ശ്രീനിവാസന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2017 03:40:09.

പുത്തൻ സൂര്യൻ കത്തി നിൽക്കും
വാനം വീണ്ടും കൈകൾ നീട്ടും
മുന്നിൽ മൂടും മഞ്ഞു മായ്ക്കാൻ
എത്തീ പുതു പുലരി....

താഴെ പീലി കൂടു കൂട്ടി
ഓരോ കോടി തൂവൽ തുന്നി
നാളും എണ്ണി കാത്ത പക്ഷിക്കുള്ളിൽ തുടി മുറുകീ....
മുട്ടിനു മുട്ടിനു നൂറു പടവ്
തട്ടിയിടയ്ക്കു വരുന്ന പിഴവ്
വെട്ടി ജയിച്ചു കടക്കണമെന്നതു മറ്റൊരു തൊന്തരവ്....
ഒത്തിരിയൊത്തിരി മോഹവും വഴിയിലിത്തിരിയിത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയുമൂഴിയിൽ ഒടുവിൽ ഉന്നം നേടും....

വീര്യം സിരകളിൽ തുടരുക സധീരം ചുവടുകൾ.....
വെല്ലുവിളിക്കും വാനം...അതിലൂടെ ഒരു യാനം
എഴുതേണം നാളെ നാളിൻ താളിൽ പുത്തനായ ചരിതം.....
കൂട്ടിലിരുന്നു മെനഞ്ഞ കനവും
കൂട്ടിയെടുത്തു പറന്നു ദിനവും
മാനസമെന്ന വിമാനമുയർന്നു മുകിൽക്കര ചുറ്റി വരും....
ഒത്തിരിയൊത്തിരി മോഹവും വഴിയിലിത്തിരിയിത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയുമൂഴിയിൽ ഒടുവിൽ ഉന്നം നേടും....

തൂശിത്തുമ്പാൽ കുത്തിയാലും
വാശിക്കില്ലാ മാറ്റമെങ്കിൽ
ദൂരം ദൂരെ മാഞ്ഞുപോകും
താനേ മറുഞൊടിയിൽ.....
ആവേശത്തിൻ ചൂടറിഞ്ഞാൽ വാനം പോലും താണു പോരും
കാറും കോളും മാറിനിൽക്കും ദൂരേ മറവുകളിൽ.....
ഊട്ടിവളർത്തിയൊരാശ അകമേ പൂട്ടിയടച്ചു കഴിഞ്ഞ സമയം
മാറിമറിഞ്ഞു മനസ്സു കൊതിച്ചൊരു കാലം അണഞ്ഞിടുമോ...
ഒത്തിരിയൊത്തിരി മോഹവും വഴിയിലിത്തിരിയിത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയുമൂഴിയിൽ ഒടുവിൽ ഉന്നം നേടും....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts