ഫക്രി ഈസ് ലക്കി (ഫുക്രി )
This page was generated on April 24, 2024, 2:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോ സുദീപ് ഇളയടം ,വിശ്വനാഥ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2017 07:16:34.

തമ്മിൽ തമ്മിൽ കൂട്ട് കൂടി വിണ്ണിൽ പാറിടാം
പൊന്നു കായ്ക്കും പൂമരത്തിൽ ചെന്നു കേറിടാം
കാറ്റു വീശാം പെരുമഴയാർത്തു പെയ്യാം
കാത്തു നില്ക്കാൻ ഓർത്തുനിൽക്കാൻ നേരമില്ലിനി

ദിനം തോറും മാറും ലോകം നമുക്കുള്ളതാകുമോ
കുതിച്ചെങ്ങോ പോകും കാലം നമുക്കായി നിൽക്കുമോ
നേടിയാലും തീരുമെന്നോ ഏറുമാശകൾ (തമ്മിൽ)

തിരക്കിട്ടു തെന്നിപ്പോകും നിലക്കാത്ത ജീവിതം
ചലിക്കുന്നു മുന്നിൽ നീളും ചതിക്കുന്ന പാതയിൽ
വീണിടാതെ ചുവടു മാറി പോവതെങ്ങു നാം (തമ്മിൽ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts