ഈശ്വരനൊരിക്കൽ [ഫുൾ വേർഷൻ] (ലങ്കാദഹനം )
This page was generated on September 24, 2023, 7:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2019 16:54:25.
 ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
രാജകൊട്ടാരത്തില്‍ വിളിക്കാതെ..
കന്മതില്‍ ഗോപുരവാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നൂ..
കരുണാമയനവന്‍ കാത്തുനിന്നൂ..

അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു..
അന്തഃപ്പുരമാകെ കോരിത്തരിച്ചു..
കോരിത്തരിച്ചു…
വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
വിലാസ നൃത്തം തുടങ്ങി..
വിലാസ നൃത്തം തുടങ്ങി..

ആടകള്‍ ചാര്‍ത്തിയ തൻ മണി വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം…
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍…
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍….
ഒരു കാവല്‍ക്കാരന്‍ വാളോങ്ങിനിന്നു…
ചിരിച്ചു….. പിന്‍‌വാങ്ങി…
ഭഗവാ‍ന്‍…. ഭഗവാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts