ഇല്ലില്ലം പുല്ലിലു് (ഗോൾഡ്‌ കോയിൻസ് )
This page was generated on March 28, 2024, 9:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഔസേപ്പച്ചൻ
ഗാനരചനപി എസ് റഫീക്
ഗായകര്‍ജഫ്രി ബിജു ,ജറാൽഡ് ബിജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2017 11:42:55.

ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
ഹേയ് അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....

ആകാശവേലി ചാടുമ്പോൾ ചങ്ങാതീ നീ അള്ളിപ്പിടിച്ചിരുന്നോണം
ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ കണ്ണും പൂട്ടിയിരുന്നോണം

ഹേ ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ
ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ....
ഇടവഴിയിലു് മഴവെള്ളത്തിലു്
തെളതെളങ്ങണ വെയിലിനുള്ളീന്നു്
മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട്
പടിഞ്ഞാട്ടങ്ങനെ പറന്നു് പറന്നു്
പറന്നു് പറന്നു് പറന്നു് പറന്നു്
പറന്നു് പറന്നു് പറന്നു് പറന്നു്....

ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....

പൂവേ...കാറ്റേ...കടലേ....മഴയേ....

മേലോട്ടു പോകുന്ന പാലം സൂര്യൻ ചാടിക്കടക്കുന്ന നേരം
വെള്ളാരംകല്ലു പെറുക്കാൻ മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം....
അയ്യോ അഞ്ചറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ....
അഞ്ചറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ....
പഴയ സീറ്റിന്റെ കവറു തുന്നിച്ചു
പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ടു്
പെടലു മേളില് ചവിട്ടൊറപ്പിച്ച്
മണിയൊരുവട്ടം അടിച്ചുനോക്കീട്ടു്
കിണികിണികിണി ചവിട്ടി ചവിട്ടി
കിണികിണികിണി ചവിട്ടി ചവിട്ടി...

ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....

പൂവേ...കാറ്റേ...കടലേ....മഴയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts