അന്തരാത്മാവിന്റെ (സ്നേഹമുള്ള സിംഹം )
This page was generated on April 25, 2024, 9:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ആശാലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2017 15:42:10.
അന്തരാത്മാവിന്റെ ഏകാന്ത സുന്ദര
ബന്ധുര നാദ സംഗീതികയായ്
എന്റെ ദിവാസ്വപ്ന പഞ്ജരങ്ങളിൽ നിൻ
മന്ദഹാസം കണ്ടു ഞാനുണർന്നു

ഞാനുണർന്നേതോ കിനാവിലെ
ആശ്രമ വേഗത രാത്രിയിലായി
കാതുകളിൽ നീ അമൃതായി
നറുതേൻ കണമായി മധുമാരിയായ്
അത്ഭുത ശാരികയായ്

ആത്മാവും ആത്മാവും ആലിംഗനം ചെയ്യും
ആ രോമഹർഷങ്ങൾ ഏറ്റു നിൽക്കെ
പാടുകയാണെൻ നഗരങ്ങൾ മറ്റൊരു
ഗീതകം മറ്റൊരു സായൂജ്യ പ്രേമഗീതം
അന്തരാത്മാവിന്റെ ഏകാന്ത സുന്ദര
ബന്ധുര നാദ സംഗീതികയായ്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts