ഞാനും ഞാനുമെന്റാളും (പൂമരം )
This page was generated on April 27, 2024, 10:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഫൈസൽ റാസി
ഗാനരചനആശാൻ ബാബു ,ദയാൽ സിംഗ്
ഗായകര്‍ഫൈസൽ റാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കാളിദാസ് ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2016 13:15:01.
ആ...ആ...ആ...

 ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി (2)

ഉം...ഉം...ഉം..

കപ്പലിലാണേ ആ കുപ്പായക്കാരീ
പങ്കായം പൊക്കി ഞാനൊന്നു നോക്കി (2)

ഞാനൊന്നു നോക്കി അവളെന്നെയും നോക്കി
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2)

ഉം...ഉം...ഉം...

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി

എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക് (2)

എൻ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ (2)

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി(2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts