അത്തി മരത്തിലുണ്ടൊരു (അതിജീവനം )
This page was generated on May 13, 2024, 11:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനഅജിമോൻ തൊടുപുഴ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീഷ് ,അഞ്ജു അരവിന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2016 05:40:39.
അത്തി മരത്തിലുണ്ടൊരു പൊത്ത്
പൊത്തിനകത്തുണ്ടായൊരു നത്ത്
നത്തിനുകൂട്ടായുണ്ടൊരു തത്ത
തത്തി തത്തി നടക്കും തത്തമ്മ

മത്താപ്പൂ പോലുള്ള
കതിരെല്ലാം നിറഞ്ഞു
ചമ്പാവു പാടം പൂത്തു ഓ ....
ആനന്ദ നൃത്തം ആടി
അക്കരെ മാവും പൂത്തു
ഇക്കരെ പ്ലാവും കായ്ച്ചു
നമ്മുടെ ചുടുപെടു വിയർപ്പിൻ
മുത്തുകൾ നെടുവീർപ്പുകളായി

മാരിക്കാർ കുളിരണിയുമ്പോൾ
മുത്തുപോലെ മഴ പൊഴിയുന്നു
മണ്ണിന്റെ സിരകളിൽ
ജീവകണങ്ങളാൽ
ഊഴിയിൽ അരുവികൾ
ദാഹനീരുമായി പാരാകെ
ആനന്ദ യാത്രയായി

തൂമഞ്ഞിൻ തൂവലണിയുമ്പോൾ
മുല്ലപോലെ മല പൂവിടുന്നു
കാറ്റിന്റെ വഴികളിൽ
ചൂളം വിളികളാൽ
പ്രാവുകൾ പറവകൾ
തോരണമായി നാടാകെ
പൂന്തുകിൽ ആടയായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts