മധുരിക്കും ഓര്‍മ്മകളേ (ഷാജഹാനും പരീക്കുട്ടിയും)
This page was generated on May 1, 2024, 9:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംനാദിര്‍ഷാ
ഗാനരചനനാദിര്‍ഷാ
ഗായകര്‍നാദിര്‍ഷാ ,ടിനി ടോം ,അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2016 17:10:01.
മധുരിക്കും ഓർമ്മകളേ...
ഓർമ്മകളേ...

അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത്
ഞാൻ ആറ്റുനോറ്റു നോക്കിയിരുന്നതോർക്കുന്നുണ്ടോ
അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത്
ഞാൻ പാട്ട് മൂളി പാത്തുനിന്നതോർക്കുന്നുണ്ടോ
പ്രേമപ്പൂപളുങ്കു വള്ളം അനുരാഗ കരിക്കിൻ വെള്ളം
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
താമര നീ കണ്ടു കൊതിച്ചൂ ഞാനതുമായ് ഓടിയണഞ്ഞൂ
അന്ന് കണ്ടു നിൻ കവിളിൽ താമരപ്പൂവ് നല്ല താമരക്കാട്
(അല്ലിയാമ്പൽ...)

താമസമെന്തേ വരുവാനെന്നു മെല്ലെ പാടും നേരം
ഓടി വന്ന പെണ്ണേ നിനക്കോർമ്മയില്ലയോ
പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ
നിന്റെ പഞ്ചസാര വാക്കിൽ ഞാനും മയങ്ങിയില്ലയോ
അന്ന് നിന്നെ കണ്ടതിനു ശേഷമാണ് അനുരാഗം
എന്താണെന്ന് ഞാനറിഞ്ഞതെന്റെ സുന്ദരീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
എന്നാലുമെൻ ഓമലാളെ കാണും നിന്നെ പൂങ്കിനാവിൽ

ചക്രവർത്തിനീ നിനക്കായ് ശില്പ ഗോപുരം തുറക്കാം
പുഷ്പപാദുകങ്ങൾ മാറ്റി അകത്തു വരൂ
തങ്കഭസ്മ കുറിയുമിട്ട് വന്നു നിൽക്കും തമ്പുരാട്ടി
തിങ്കളാഴ്ച നോമ്പ് നിന്റെ മുടക്കിടും ഞാൻ
ചന്ദ്രബിംബം നെഞ്ചിലേറ്റി തുള്ളിയോടും പുള്ളിമാനേ
എന്തിനെന്നെ അമ്പിനാലെ എയ്തു വീഴ്ത്തി നീ
ഹേ ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പമേ
ചന്തമുള്ളൊരു പെണ്മണീ എന്തിനെന്നെ മയക്കി പെണ്ണേ
(അല്ലിയാമ്പൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts