എൻ കിനാവിലെ (ഹല്ലേല്ലുയ്യ )
This page was generated on May 1, 2024, 4:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംചന്ദ്രൻ രാമമംഗലം
ഗാനരചനബി സന്ധ്യ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2016 15:35:38.

എൻ കിനാവിലെ തേൻ മലർമണം
എന്നുതിർക്കുമെന്നങ്കണം...
എൻ കിനാവിലെ തേൻ മലർമണം
എന്നുതിർക്കുമെന്നങ്കണം....
പൂർവ്വതയെ തൊഴുതു നിൽക്കും
പൂക്കളിഷ്ടപ്പെടുന്നു ഞാൻ...(2)
എൻ കിനാവിലെ തേൻ മലർമണം
എന്നുതിർക്കുമെന്നങ്കണം....

ഓർമ്മപ്പൂക്കളം മുന്നിൽ നിന്നിതാ
ഓർക്കയാണു ഞാൻ മുല്ലയെ...
ഓർമ്മപ്പൂക്കളം മുന്നിൽ നിന്നിതാ
ഓർക്കയാണു ഞാൻ മുല്ലയെ...
ഇന്നലെകളിൽ ചന്ദനം ചാർത്തി
നിന്നൊരാ ചാരു വെണ്മയെ...(2)
എൻ കിനാവിലെ തേൻ മലർമണം
എന്നുതിർക്കുമെന്നങ്കണം...

പോയ കാലം മടങ്ങിവന്നതു-
പോലെ കൗമാര കൗതുകം...
പോയ കാലം മടങ്ങിവന്നതു-
പോലെ കൗമാര കൗതുകം...
മുത്തണിഞ്ഞൊരെൻ ജന്മഗേഹവും
മുറ്റവും സ്മരിക്കുന്നു എന്നും ഞാൻ....(2)
(എൻ കിനാവിലെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts