കണ്മണി കുഞ്ഞിനു (ചെന്നൈയ് കൂട്ടം )
This page was generated on April 27, 2024, 4:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസാജൻ കെ റാം
ഗാനരചനമനോജ് മനയിൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 05 2016 06:01:46.

കണ്മണിക്കുഞ്ഞിനു പൊട്ടുകുത്താൻ
നല്ല ചന്ദനപ്പൂമണി പന്തലിട്ടു്
ആടിവാ മുകിലേ നീയാലോലം...
പിഞ്ചിളം പദമായ് മായാലോലം...
അമ്പിളിപോൽ....നെഞ്ചിൽ ചേർത്തുവെച്ചു്
എന്നും പുഞ്ചിരിപ്പാലമൃതായ്...രാരീരം...
കണ്ണിലെന്നും താരം തൊട്ടുവെച്ചു്
മിന്നും തുമ്പനിലാവിളക്കായ്...ആരാരോ...
തങ്കത്താമരനൂലിന്റെ പാവു ചുറ്റി
ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു്
മെല്ലെ വാ നിനവേ...നീ ആലോലം...
പിഞ്ചിളം പദമായ് മായാലോലം...

കണ്ണേ...കണ്ണിൻ കനിയല്ലേ...
കരളിലെ നോവുമായുന്നു കനവിൽ ചാഞ്ചാടുമ്പോൾ...
കണ്ണേ...കണ്ണിൻ കനിയല്ലേ...
കരളിലെ നോവു മായുന്നു കനവിൽ ചാഞ്ചാടുമ്പോൾ...
തഴുകുമോ...വീണ്ടും പുലരികൾ
കുളിരുമായ്...നീളും വഴികളിൽ
തൂമഞ്ഞിൻ തൂവൽപോൽ താരാട്ടായ് ഞാനലിയാം...
തങ്കത്താമരനൂലിന്റെ പാവു ചുറ്റി
ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു്
മെല്ലെ വാ നിനവേ...നീ ആലോലം...
പിഞ്ചിളം പദമായ് മായാലോലം...

അമ്മ നൽകും സ്നേഹം പങ്കുവെച്ചു്...
എന്നും പുഞ്ചിരിപ്പാലമൃതായ്...രാരീരം...
കണ്ണിലെന്നും താരം തൊട്ടുവെച്ചു്
നീളേ...നെഞ്ചിലെ പൊൻ‌വിളക്കായ്...ആരാരോ...
തങ്കത്താമരനൂലിന്റെ പാവു ചുറ്റി
ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ടു്
മെല്ലെ വാ നിനവേ...നീ ആലോലം...
പിഞ്ചിളം പദമായ് മായാലോലം...
ഉഉഉം..ഉഉഉം..ഉഉഉം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts