പുഴയോരക്കടവത്തെ (നൂൽപാലം )
This page was generated on April 27, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനജി കെ പള്ളത്ത്‌
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2016 11:53:57.

പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്തു്
പുലരോളം പാടി തളർന്നുറങ്ങി
കിളി പുലരോളം പാടി തളർന്നുറങ്ങി...
ഒടുവിലാ ചുണ്ടത്തെ പാഴ്മുളം കുഴൽ വീണു
ശ്രുതി തീർന്നുടഞ്ഞിന്നൊരോർമ്മയായി...
വെറുതെയെൻ മോഹം അനാഥമായി....
പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്തു്
പുലരോളം പാടി തളർന്നുറങ്ങി
കിളി പുലരോളം പാടി തളർന്നുറങ്ങി...

പെരുവിരൽത്തുമ്പും പിടിച്ചെന്റെ നിഴലായി
പിറകേ നടന്നു വളർന്ന ബാല്യം...(2)
ചിറകടിച്ചാകാശ മതിലുകൾ താണ്ടുന്ന
മുഗ്ദ്ധസങ്കല്പങ്ങൾ മിഥ്യയായി...
ഇരുളിന്റെ ചങ്ങലപ്പാടുകൾ ചൂടിയ
പുലരികൾ വിടരാൻ മടിച്ചു നിന്നു..
പുലരികൾ വിടരാൻ മടിച്ചു നിന്നു....
പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്തു്
പുലരോളം പാടി തളർന്നുറങ്ങി
കിളി പുലരോളം പാടി തളർന്നുറങ്ങി...

മാറത്തു് ചേർത്തു ഞാൻ ലാളിച്ച വീണയും
പുള്ളോർക്കുടവും വിമൂകമായി...(2)
നാവോരു പാടി ഉണർത്തി വളർത്തിയോ-
രോമൽക്കനവും ഇന്നന്യമായി...
നാവോരു പാടി ഉണർത്തി വളർത്തിയോ-
രോമൽക്കനവും ഇന്നന്യമായി...
ഏകനായ് കാവിൽ മരത്തണലിലെന്തോ
തേടിയലയും നിഴലായി ഞാൻ...
ഏകനായ് കാവിൽ മരത്തണലിലെന്തോ
തേടിയലയും നിഴലായി ഞാൻ...
തേടിയലയും നിഴലായി ഞാൻ....
മാറത്തു ചേർത്തു ഞാൻ ലാളിച്ച വീണയും
പുള്ളോർക്കുടവും വിമൂകമായി...
പുള്ളോർക്കുടവും വിമൂകമായി.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts