തെളിവെയിലഴകും (മഹേഷിന്റെ പ്രതികാരം )
This page was generated on May 21, 2024, 3:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സുദീപ് കുമാർ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 17 2016 12:42:57.

തെളിവെയിലഴകും...ലല്ലലാ...
മഴയുടെ കുളിരും...ലല്ലലാ...
മണ്ണിൽ ചേർന്നുണരുന്ന സംഗീതം
കളിചിരിയുണരും....ഉണരും....
വഴികളിലൊഴുകി...ഒഴുകീ.....
തമ്മിൽ നാം കൈമാറും പുന്നാരം
കാലത്തുണരും നേരം കാണും മലരും
രാവിൽ കുഴലൂതുന്നൊരു കാണാക്കുയിലും
അരികിൽ വരും...കഥ പറയും
കനവുകളോ ചിറകണിയും....

കാണാതെ മേലാകെ ജലകണമെറിയും
മഴയുടെ കളിവാക്കിൽ അടിമുടി നനയും
ഈ മണ്ണിലാ നീർത്തുള്ളികൾ
ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും...
കരളിൽ ഒരു കുളിരുണരും...ഉം...
ഉം...ഉം...ഉം...ഉം...

ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
ഇരുമനസ്സിൻ താളിൽ നനവുകളെഴുതി
ആ കണ്ണിലും ഈ കണ്ണിലും
ഒരായിരം നിലാവിന്റെ തിരനുരയൊഴുകീ...
പടവുകളിൽ പുഴ കയറി
പ്രണയികളറിയും...കരളിലെയിതളിൽ
വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം...
ഇലയിൽ തെളിയും...മലരിൽ വിരിയും
പൊന്നിൻ പുലർകാല സല്ലാപം
കാണുന്നതിനെല്ലാമൊരു ചേലും നിറവും
കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും
അവനുണരും....അവൾ വിരിയും
ഇരുപുഴയായ് ഇടകലരും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts