മാനാണിവളുടെ (രാജമ്മ @ യാഹൂ)
This page was generated on April 20, 2024, 9:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 07 2015 08:48:41.

ഖുദാ....ഹഫീസ്...ഖുദാ...ഹഫീസ്...
ഇഹലോക നിയന്താവേ കരുണ കൃപാവരമരുളണേ....
അഹതാം പൊരുളിൻ പരിലാളനനീയഹലയീ ചേർത്തിടണേ....

മാനാണിവളുടെ കരിമിഴിമുനകളിൽ മീനോടുന്നൊരു കുളിരരുവി
തേനാണിവളുടെ ചൊടികളിൽ കരളിലെ കാണാക്കിളിയുടെ മധുമൊഴി...
കൂടേ......കുറുകാൻ വരൂ.....
കിനാവിൽ പലകുറി പറന്നു മലർക്കിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ...മിഴികളിലൊരോളം വന്നേ
നാണം വന്നേ...ചെറിയൊരുചിരി നാളം വന്നേ...
താളം വന്നേ...മിഴികളിലൊരോളം വന്നേ
നാണം വന്നേ...ചെറിയൊരുചിരി നാളം വന്നേ...

നിനി സസാ സാസ രിരി രിരീ രീരി
നിനി സസാ സാസ രിരി രിരീ രീരി..
നിനി സസ നിനി രിരി
നിനി സസ നിനി രിരി...
നിനി സ നിനിരി...നിനി സ നിനിരി...
നി ധ പ മ പ സ നി ധ പ മ ഗ രി സ
പ സ നി ധ പ മ ഗ രി സ...
ഗരിനി മഗഗ പമമ ധപപ നിധ സനി
രീരി ഗാഗ സാസ രീരി നിനി സധ പ സ നി ധ പ
സ നി ധ പ മ ഗ രി സ...

മയിൽ‌പ്പീലിവിരി വിരിയ്ക്കുന്നു ചിലർ മദം കൊള്ളുമുടൽ ഒന്നിനി ചായാൻ
സുബർക്കത്തിലൊളി പടർത്തുന്നൊരിവൾ ചിരിക്കുമ്പൊളുലകാകെ നിലാവായ്
ഇരിക്കുമ്പൊഴും നടക്കുമ്പൊഴും മലർക്കന്നിയുടെ ചിന്തിതമെന്തോ
വലത്തോട്ടവൾ തിരിഞ്ഞെങ്കിലോ ഇടം കണ്ണതാ മാരനു നേരേ...
പൂമണി മുഖമിതു മൂടിയ പെണ്ണേ പൂതിയിതെന്തെടി കരളിൽ...
കൂടേ...കുറുകാൻ വരൂ......
കിനാവിൽ പലകുറി പറന്നു മലർക്കിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ...മിഴികളിലൊരോളം വന്നേ
നാണം വന്നേ...ചെറിയൊരുചിരി നാളം വന്നേ...

ഓ തുടുത്താകെ വിരൽ കടിക്കുന്നൊരിവൾ പുലർകാല പനിനീരല പോലെ
തിരശ്ശീല ഞൊറിയിടക്കൊന്നിളകി ഇളം തെന്നലിലു് പരിമളമൊഴുകി
ഒരുക്കുന്നുവോ മനച്ചില്ലയിൽ നിനക്കായ് ഒരാൾ കുറുമുഴി വീടു്
നിറയ്ക്കുന്നുവോ മനസ്സാകുമാ മലർക്കുമ്പിളിൽ ചീരണി മധുരം
ഏറിയ രാവുകൾ തേടിയ കനവുകൾ ചാറിടുമൊരു പെരുമഴയായ്
കൂടേ...കുറുകാൻ വരൂ......
കിനാവിൽ പലകുറി പറന്നു മലർക്കിളി ഇതാ നിൻ മണിയറയിൽ...
താളം വന്നേ...മിഴികളിലൊരോളം വന്നേ
നാണം വന്നേ...ചെറിയൊരുചിരി നാളം വന്നേ...
താളം വന്നേ...മിഴികളിലൊരോളം വന്നേ
നാണം വന്നേ...ചെറിയൊരുചിരി നാളം വന്നേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts