ഒറ്റക്കുയിലിന്റെ (അക്കൽദാമയിലെ പെണ്ണ്)
This page was generated on May 4, 2024, 5:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2015 18:15:45.

ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി...
മഴ മാറി മാമരം പെയ്യുന്ന നാളിൽ...പൂത്താലി തിങ്കൾ തേടും നീ..
മഴ മാറി മാമരം പെയ്യുന്ന നാളിൽ...പൂത്താലി തിങ്കൾ തേടും നീ....
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി...

കാറ്റിന്റെ കൈ മുത്തി...ഇതളൊന്നൊന്നായ് വിടർന്നു പോയ്
ആവാരം പൂക്കുന്നു...ആലോലം ചില്ലകൾ
വാസന്തമേ ആത്മാവിൽ നീ...പേറുന്നുവോ വേനൽ നോവു്..
വാസന്തമേ ആത്മാവിൽ നീ...പേറുന്നുവോ വേനൽ നോവു്....
കാലം കൊഴിയുകയാണോ...
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി...

ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളും നേരം...
തിത്താരോ തോണിപ്പാട്ടെത്താനോ...വൈകി
ആരോ ഒരാൾ ആവേശമായ്‌...തുഴയുന്നുവോ തീരം തേടി..
ആരോ ഒരാൾ ആവേശമായ്‌...തുഴയുന്നുവോ തീരം തേടി....
നേരം വൈകും നേരം.....

ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി...
മഴ മാറി മാമരം പെയ്യുന്ന നാളിൽ...പൂത്താലി തിങ്കൾ തേടും നീ..
മഴ മാറി മാമരം പെയ്യുന്ന നാളിൽ...പൂത്താലി തിങ്കൾ തേടും നീ....
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്‌വര പൂകി...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts