കിള്ളാതെ ചൊല്ലാമോ (കനൽ )
This page was generated on April 28, 2024, 6:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2015 07:58:07.

കിള്ളാതേ...ചൊല്ലാമോ...ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതേ....നില്ലാളേ....നിന്നാണേ ചേർന്നു പാടാം...
വരുമതുവഴിയേ....ചുടു ലഹരിയിലേറി
പുതുജന ഗാനം....മതിമതിയിനി മറയുക പഴകിയ താളം...

കിള്ളാതേ...ചൊല്ലാമോ...ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതേ....നില്ലാളേ....നിന്നാണേ ചേർന്നു പാടാം...

മാനം ചുറ്റിപ്പറക്കും...മണ്ണിൽ വീണുടയും
കുന്നോളം കെട്ടിപ്പൊങ്ങും മോഹങ്ങൾ....(2)
കണ്ണാലെ കണ്ടെന്നാലും കൈയിൽ തെല്ലും തൊട്ടെന്നാലും
മിണ്ടില്ലെന്നുള്ളിൽ മിണ്ടും വേദാന്തം....ഹാ...
ഇരുളല മൂടി ഈ രണഭൂമി...എന്നേ തുടങ്ങിയ തേരോട്ടം...

ഹ കിള്ളാതേ...ചൊല്ലാമോ...ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതേ....നില്ലാളേ....നിന്നാണേ ചേർന്നു പാടാം...

അഹ...മുത്തും പൊന്നും തിരയും...ഉരുവേറി പോകും
സഞ്ചാരി കണ്ടോ ചങ്കിൻ കനലാട്ടം....
മുത്തും പൊന്നും തിരയും...ഉരുവേറിപ്പോകും
സഞ്ചാരി കണ്ടോ ചങ്കിൻ കനലാട്ടം.....
മെയ്യാകെ മുറുകുമ്പോഴും ചുണ്ടിൽ തേനായ് അലിയുമ്പോഴും
പുകയുന്നുണ്ടകമെന്നാരേ അറിയുന്നു...
ആ....കഥയിതു മൂളും...ഈ നിണ വീഥി
പണ്ടേ തുടങ്ങിയ പോരാട്ടം....
വൗ......

കിള്ളാതേ...ചൊല്ലാമോ...ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതേ....നില്ലാളേ....നിന്നാണേ ചേർന്നു പാടാം...
വരുമതുവഴിയേ....ചുടു ലഹരിയിലേറി
പുതുജന ഗാനം....മതിമതിയിനി മറയുക പഴകിയതാളം
ആ....ആ....ആ.....കമകമ കമോൺ...
കിള്ളാതേ...ചൊല്ലാമോ...ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതേ....നില്ലാളേ....നിന്നാണേ ചേർന്നു പാടാം.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts