പത്തേമാരി (പത്തേമാരി )
This page was generated on April 28, 2024, 6:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2015 07:33:30.

പത്തേമാരി...പത്തേമാരി...
പത്തേമാരി....പത്തേമാരി.....
ഒരു കാതം ദൂരെയെനിക്കൊരു കുടിലുണ്ടേ കൂട്ടരുമുണ്ടേ
കടലോരക്കാറ്റേ ചെറുതിരി ചെന്നു കെടുത്തല്ലേ...
അവരുടെ കവിളോരം പൊടിയും...കണ്ണീരൊന്നു തുടച്ചാട്ടേ..
കവിളോരം പൊടിയും....കണ്ണീരൊന്നു തുടച്ചാട്ടേ....
അറബിപ്പൊന്നുരുകിയപോലൊരു പുന്നാരക്കടലലമീതേ
കനവിന്റെ പനമ്പായ് നീർത്തിയ പത്തേമാരിയിറങ്ങുന്നേ....
പത്തേമാരി...പത്തേമാരി...
പത്തേമാരി....പത്തേമാരി.....

തലയാട്ടും തെങ്ങോലകളേ...വിടചൊല്ലിപ്പിരിയുകയാണേ
എരളാടൻ കൊച്ചുപരുന്തേ...വഴിയൊന്നു പറഞ്ഞുതരേണേ...
അറിയാത്തൊരു കരയുടെ കാര്യം...പറയാമോ വെള്ളിനിലാവേ...
തിരികേ ഞാൻ വരുമന്നേരം പടിമേലേ കാവലു വേണേ...
തിര താണ്ടി പൊന്നും മുത്തും മലയോളം കൊണ്ടുവരാമേ...
പത്തേമാരി...പത്തേമാരി...
പത്തേമാരി....പത്തേമാരി.....

നറുതേനും പാലും പതയും കുളിരോലും അരുവികളുണ്ടോ...
എരിവെയിലും കല്ലും മുള്ളും നിറയുന്നൊരു പാതകളാണോ...
പലനാളായ് കണ്ട കിനാവിലെ മലർവാടിയതെങ്ങനെയാവോ...
അലതല്ലും നെഞ്ചിലെ മോഹം വളരുന്നൊരു ബെഹറുകണക്കേ
തിര താണ്ടി പൊന്നും മുത്തും മലയോളം കൊണ്ടുവരാമേ...
പത്തേമാരി...പത്തേമാരി...
പത്തേമാരി....പത്തേമാരി.....

അറബിപ്പൊന്നുരുകിയപോലൊരു പുന്നാരക്കടലലമീതേ
കനവിന്റെ പനമ്പായ് നീർത്തിയ പത്തേമാരിയിറങ്ങുന്നേ....
പത്തേമാരി...പത്തേമാരി...
പത്തേമാരി....പത്തേമാരി.....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts