കാലമേ (ലൈഫ് ഓഫ് ജോസൂട്ടി )
This page was generated on May 2, 2024, 2:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനിൽ ജോൺസ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2015 05:22:37.

കാലമേ തരുന്നതെന്തേ നീ..
മായ മാത്രമായ സ്വപ്നങ്ങൾ....(2)
മായുമെങ്കിലെന്തിനായെന്നിൽ
ജീവിതം തരുന്നു ചിത്രങ്ങൾ...
തേടും തീരങ്ങൾ...കൈവന്നുവോ....
വീണ്ടും വീണ്ടും ഞാൻ.....തേടുന്നുവോ....

കൂട്ടിനായ് വന്ന താരാട്ടും
പാതിയിൽ പിരിഞ്ഞു പോകുന്നു...
നിദ്രയില്ലതെല്ലുമെന്നാലും
പേക്കിനാക്കളാട്ടമാടുന്നു...
തേടും തീരങ്ങൾ....കൈവന്നുവോ....
വീണ്ടും വീണ്ടും ഞാൻ....തേടുന്നുവോ....

വേരുകൾ കരിഞ്ഞു പോകുമ്പോൾ
മാമരം ഉലഞ്ഞു പോകുന്നു..
ശൂന്യമാം മണൽത്തടം വീണ്ടും..
മിഥ്യയാം മരീചി നീട്ടുന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts