ലാവെട്ടം (ഉട്ടോപ്യയിലെ രാജാവ് )
This page was generated on May 5, 2024, 6:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഔസേപ്പച്ചൻ
ഗാനരചനപി എസ് റഫീക്
ഗായകര്‍പി കെ സുനിൽ കുമാർ ,സുധീര്‍ ആലത്തൂര്‍ ,രശ്മി സതീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2016 11:09:42.

ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ...
തന്തോയം പോണ്...കാടെല്ലാം തീയടീ...
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി
ഓ..ഏങ്ങട പാട്ടിനൊരീണം കൊണ്ടാ
ഏങ്ങട ചോടിന് താളം താ...
കാട് കില് ങ്ങണ കാൽച്ചെലങ്കേം
ചൊമലപ്പട്ടും തായോ...
ഏ..ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ...

കരിമണ്ണിൻ കരളു കണ്ട കിനാവ്‌ ചോരണ കൂരേല്
പൈക്കുമ്പം പാട്ട് പാടണ ചെമ്മാരി ചെക്കന കണ്ടില്ലാ
മഴവെള്ളം പെയ്ത് പെയ്ത് മരം തണുക്കണ നേരത്ത്
പൊരിയുമ്പം നോവ് തിന്ന് മനം കഴക്കണ് തമ്പ്രാളേ
കണ്ണിലിരുള് കേറണ് ഒറവ് തീരണ് ഉള്ള് കലങ്ങണ് പൊഴയോളം
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...
ലാവെട്ടോം താണേ...പൂഞ്ചൊല്ലും മാഞ്ഞെടീ...

മകരമഞ്ഞ് മറഞ്ഞു നിന്നേ മാവ് പൂക്കാതെല പൊഴിഞ്ഞേ..
മകരമഞ്ഞ് മറഞ്ഞു നിന്നേ മാവ് പൂക്കാതെല പൊഴിഞ്ഞേ..
മലയെറങ്ങിപ്പോയ കാലം തിരികെ വരുമോ വീണ്ടും..
പൂവുമാസം വിട പറഞ്ഞേ കറുക തൻ കരളിലകരിഞ്ഞേ
കനവിലെല്ലാം കള നെറഞ്ഞേ ഇരുളു പടരുന്നേ
വെള്ളിമലയിടിഞ്ഞേ മട മുറിഞ്ഞേ..മണ്ണ് കരഞ്ഞേ കടലോളം
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...

ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ...
തന്തോയം പോണ്...കാടെല്ലാം തീയെടീ...
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി
ഓ..ഏങ്ങട പാട്ടിനൊരീണം കൊണ്ടാ...
ഏങ്ങട ചോടിന് താളം താ...
കാട് കില് ങ്ങണ കാൽച്ചെലങ്കേം
ചൊമലപ്പട്ടും തായോ...
ഏ..ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts