തുമ്പപ്പൂവേ സുന്ദരി (കുഞ്ഞിരാമായണം )
This page was generated on May 22, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജസ്റ്റിൻ പ്രഭാകരൻ
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്‌ ശ്രീനിവാസന്‍ ,നീരജ് മാധവ് ,ശ്രിന്ദാ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2015 05:48:14.

തുമ്പപ്പൂവേ സുന്ദരീ
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ..
പകലിൻ പൊൻ‌തരി....

മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർ‌ത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല....
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ...
(തുമ്പപ്പൂവേ....)

ഓ..മെടഞ്ഞ മുടിയിൽ...തുടുത്ത മലരാൽ
കൊരുത്തൊരഴകു ചാർത്താൻ
തിരികൾ എരിയും വിളക്കിൻ അരികിൽ
കനവു നിറവു ചൂടും
തെളിവാർനിലവാലേ പണിയാം ഇലത്താലി
എല്ലാരും പോന്നാട്ടേ...
മല്ലിക്കാവിൽ കാണാം കൂടാം
ഓമൽ കല്യാണം...
(തുമ്പപ്പൂവേ....)

മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു നീർ‌ത്താലോ
ചെല്ലത്തെന്നൽ നുള്ളി പോകേ
കുളിരു തൂകി തെങ്ങോല....
ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts