മെല്ലെ കണിമഴയായ് (ജസ്റ്റ് മാരീഡ് )
This page was generated on March 28, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദി ഫോർ
ഗാനരചനഷിജിമോൻ ജനാർദ്ദനൻ
ഗായകര്‍നജീം അര്‍ഷാദ് ,ശില്പ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2015 09:51:32.
മെല്ലെ കണിമഴയായ്...
ഇന്നീ മലര്‍വനിയില്‍ ...
ഈറന്‍ മഴമുകിലിൻ
കാതില്‍ മൊഴിയുകയായി...
ഏതോ കിനാവിന്‍റെ തീരം
മഞ്ഞുതൂവല്‍ തലോടുന്ന നേരം
നീലവാനം നിഴല്‍ വീശും ഏതേതോതീരങ്ങള്‍
ഈണങ്ങള്‍ മൂളുന്നുവോ
പൊന്‍വെയില്‍ നാളമായ് നീറുമെന്‍ നെഞ്ചില്‍ഓരോരോ
മോഹങ്ങള്‍ തേടുന്നുവോ (മെല്ലെ കണിമഴയായ്)

പൊന്നാമ്പല്‍ പൂവിരിയും നിന്‍ മിഴിമുകിലില്‍ ഞാന്‍
എന്നും മഴവില്ലിന്‍ അഴകായ്‌ നിറയാം
ചെന്താമരയിതള്‍പോലെന്‍ ചുണ്ടുകള്‍ അതിലൂറും
തേന്‍മുന്തിരി മധുരം പകരാന്‍ ഞാനും
പുലരിയില്‍ ഇളവെയിലായി നിന്നെ തഴുകാം
പുഴയുടെ കുളിരില്‍ വീണൊഴുകാം
അരികില്‍ ചെമ്പക മലരായി ഞാന്‍ വിരിയാം
വിരലില്‍ പൊന്മോതിരമണിയാം...
പൊന്നിളം കാറ്റുപോലെന്‍ കിനാവില്‍ നീ ആലോലം
എന്നേ തലോടുന്നുവോ
പൊന്‍കതിര്‍ചൂടും ഏതോ വയൽ‌പ്പൂവിന്‍ ചേലോടെ
നീ വന്നു പുല്‍കുന്നുവോ (മെല്ലെ കണിമഴയായ്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts