ഈ കൂട്ടിൽ (മധുരനാരങ്ങ )
This page was generated on April 20, 2024, 1:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനരാജീവ് നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,രഞ്ജിത്ത് ഗോവിന്ദ് ,അഫ്ലാ സുഫാന ,ലതാ കൃഷ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ ,പാർവതി രതീഷ്‌ ,നീരജ് മാധവ്
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 06:07:01.

ഈ കൂട്ടിൽ ആരാരും കാണാതെ
ഈ പൊൻതൂവൽ ചേലോന്നും ചോരാതെ
ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ...കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ ആരാരോടും...
ഓഹോഹോ...ഓഹോഹോ...ഓഹോഹോ ഓഹോ ഹോ ഹോ
ഓഹോഹോ...ഓഹോഹോ...ഓഹോഹോ ഓഹോ ഹോ....

നീ വാനം....നാൻ മഴൈ...
നീ വാനം....നാൻ മഴൈ.....

ഏതു കനിവാൽ നിന്റെ വരവായ് നീ അണഞ്ഞൂ
നൂറു കനവാൽ എന്റെ ഹൃദയം നീ പൊതിഞ്ഞൂ...
ഈ കൂട്ടിൽ ആരാരും കാണാതെ
ഈ പൊൻതൂവൽ ചേലോന്നും ചോരാതെ....

നീ കാതൽ...നാൻ മനം...
നീ കാതൽ...നാൻ മനം.....

എന്റെ കണിയായ് നിന്റെ മുഖമെൻ ചാരെ വേണം
എന്റെ വഴിയിൽ നിന്റെ ഹൃദയം കൂട്ടു വേണം
ഈ കൂട്ടിൽ ആരാരും കാണാതെ
ഈ പൊൻതൂവൽ ചെലോന്നും ചോരാതെ
ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ
പൂങ്കാറ്റേ കണ്ടോ നീ...കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ ആരാരോടും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts