കരിനീലക്കണ്ണുള്ള (അപ്പവും വീഞ്ഞും )
This page was generated on April 27, 2024, 4:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഔസേപ്പച്ചൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വീറ്റ്‌റാഗ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സണ്ണി വെയിന്‍ ,രമ്യ കൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2015 18:31:25.
കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങളെന്നോടു ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചുസന്ധ്യയുദിച്ചു
മലര്‍‌ക്കവിളില്‍‌ ഞാന്‍ കോരിത്തരിച്ചു...(2)
കരിനീലക്കണ്ണു നനഞ്ഞു
എന്റെ കരളിലെ കിളിയും കരഞ്ഞു
കരിനീലക്കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖരാത്രിയില്‍ നീയെന്‍
രഥമൊരു മണല്‍‌ക്കാട്ടില്‍ വെടിഞ്ഞു...(2)
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങളെന്നോടു ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts