നിന്‍റെ നിഴല്‍കൊണ്ട് (സർ സി പി (സർ ചെത്തിമറ്റത്തിൽ ഫിലിപ്പ്) )
This page was generated on May 2, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസെജോ ജോൺ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2015 13:17:33.
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ ..
നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ.. (2)

നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ..
എന്തിന്നു പിന്നെ നീ ചൂടിച്ചു ഞങ്ങളെ
നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ
എന്തിന്നു പിന്നെ നീ ചൂടിച്ചു ദൈവമേ...
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ ..
നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ

ആരുമില്ലാത്തവർക്കാശ്രമായൊരു
വെള്ളിനക്ഷത്രം പിറന്നെന്നു കേട്ടനാൾ
യാത്ര തുടങ്ങിയനാഥരാം ഞങ്ങൾക്ക്
പായും പങ്കായവുമായിരിക്കേണമേ
ഈ മഴ തീ മഴ തോരുകില്ലേ..
ഇക്കൊടുങ്കാറ്റും അടങ്ങുകില്ലേ..
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ ..
നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ

ഞങ്ങൾ പരസ്പരം കാവലു നിർത്തിയോ-
രങ്ങതിരിക്കുന്ന പുല്ലുമാടങ്ങളിൽ..
ദൈവമേ ഞങ്ങൾക്ക് കാവലാൽ നീ വന്നു
നിൽക്കുമാ സ്വപ്നത്തെ കാണ്‍മതിന്നായ്
രാത്രിയും ഞങ്ങളും കാത്തിരുന്നു..
ഈ മഞ്ഞുമാസവും കാത്തിരുന്നു
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ ..
നിന്റെയാകാശവും ഭൂമിയും നന്മയും പങ്കിട്ടു തന്ന പിതാവേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts