നിലാ വെയിലിൽ (കുമ്പസാരം )
This page was generated on April 27, 2024, 3:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,അനീഷ് അന്‍‌വര്‍
ഗായകര്‍ശുഭം റോയ് ,ആന്റണി എൽ‌റിൻ ഡിസി‌‌ൽ‌വ ,മൃദുല മോഹൻ‌ദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2015 19:58:41.

നിലാ വെയിലിൽ നിഴൽ വരവായ്
ഇളം പകലിൽ ഇരുൾ പകരാൻ......

നിറംമാഞ്ഞ തീരം തിരയുമെൻ തെന്നലായ്
കനൽ വീണ നെഞ്ചം പാടുകയായ്‌....
പഴംപാട്ടിലീണം വിങ്ങുമെൻ നെഞ്ചിലായ്
മുഖംചേർത്തു മൗനം മൂളുകയായ്.....

നാ നാ നാ നാ നാ നാ നാ...
നനാ നനാ നാനനാ....
ഈ ജന്മം നീ പറയാതെ
എങ്ങോ ദൂരെ അകലുമോ....

കളിവാക്കു മിണ്ടാൻ....കളിത്തേരിലാടൻ
കളിവള്ളമായ് അലയുന്നു ഞാൻ....
ചെറുമിഴികൾ ചിമ്മി
നുണക്കുഴിയിൽ ചിരിയായ്
സ്വപ്നങ്ങളിൽ നീ ഓർമ്മയായ്....
ഈ വിരഹഭാരച്ചിറകിലൊരു കുളിരുന്നോർമ്മകൾ
നെഞ്ചോടായ്‌ ചേർക്കും ഞാനാ തേൻമുള്ളുകൾ
ഓ...പൂ നിറയും പാട്ടിന്റെ വരികളിൽ
വിരിയും നിൻ മിഴി....
ഇനിയും ഒരു ജന്മം അതിനായ് കാത്തിരിക്കാം....
(നിലാ വെയിലിൽ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts