നീല രാവായ് (ലാവെന്റര്‍ )
This page was generated on April 25, 2024, 4:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സിദ്ധാർത്ഥ് മഹാദേവൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2015 16:38:54.

നീല രാവായ് മായുന്നിതേതോ നിഴൽ
സൂര്യനാളങ്ങൾ എങ്ങെങ്ങു പോയി
മേലെ മൂകാംബരത്തിന്റെ ഓരങ്ങളിൽ
ശ്യാമമേഘങ്ങൾ ഇന്നെങ്ങു പോയി...
പെയ്യാതെ എങ്ങോ നീരാവിയായ്
സായന്തനാഭകൾ സാഗരമൗനത്തിൻ
ആഴം തേടുകയായ്...
ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ...
ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ....

വേനലാളുന്ന ജീവന്റെ ദാഹങ്ങളിൽ
വന്ന പൂമാരി ഇന്നെങ്ങു പോയ്‌...
വീണ പൂ മൂടി ഏകാന്ത തീരങ്ങളിൽ
കണ്ട സ്വപ്നങ്ങൾ ഇന്നെങ്ങു പോയ്‌...
ഓർക്കാതെ ഏതോ മായാ കരങ്ങൾ
ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം
മെല്ലെ മായുകയോ....
ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ...
ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ....(2)

ഒഹോ...ഓ...ഓ....ഓ...
ഓരോ കിനാവും ഓരോ നിലാവും
പാതിയിൽ തീരുമീ ജീവിതയാത്രയിൽ
നമ്മൾ പോവതെങ്ങോ....
ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ...
ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ....
ഒഹോ...ഒഹോ...ഓ...ഓ....ഓ......
ഒഹോ...ഒഹോ...ഓ...ഓ....ഓ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts