കുളിരുകൊണ്ടു തളിരുമൂടും (ഒരു ന്യൂ ജെനറേഷൻ പനി )
This page was generated on April 28, 2024, 3:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകാര്‍ത്തിക്‌ പ്രകാശ്‌
ഗാനരചനജോര്‍ജ് തോമസ്‌
ഗായകര്‍നജീം അര്‍ഷാദ് ,സിന്ധു മനോജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 16 2015 12:27:07.

കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ
തരളസ്വപ്ന നിറമിയലും മധുവനങ്ങളിലൂടെ
ഒരു പ്രേമബിന്ദുവായ്...അനുരാഗസിന്ധുവായ്
ഒഴുകിയൊഴുകി നീ വരുമ്പോൾ....
അലയാഴിയായ് എൻ മാനസം....

തങ്കവളകൾ ചാർത്തി...താമരത്തളിർ നീർത്തി...
താരണിത്താഴ്‌വരെ വന്നിറങ്ങിയ നിറനിലാപ്പക്ഷീ...
നിനക്കോ...ഈ നീലരാവിനോ...നിരുപമസൗന്ദര്യം...
നിതാന്തസൗരഭ്യം....
കുളിരുകൊണ്ടു തളിരുമൂടും ഉപവനങ്ങളിലൂടെ...

ചന്ദ്രകിരണം തൂകി...ചൈത്രരശ്മികൾ വീശി
ചന്ദനപുഷ്പ സുഗന്ധലോലയാം ഇന്ദ്രനീലപ്പക്ഷീ...
നിനക്കോ...ഈ ചെമ്പനീർപ്പൂവിനോ...മാദകലാവണ്യം...
മദകരതാരുണ്യം...
(കുളിരുകൊണ്ടു തളിരുമൂടും....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts