കാർമുകിലേ (ഓർമ്മകളിൽ ഒരു മഞ്ഞുകാലം )
This page was generated on May 11, 2024, 4:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംആന്റണി അബ്രഹാം
ഗാനരചനആന്റണി അബ്രഹാം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2015 11:57:18.
കാര്‍മുകിലേ... പുല്‍മേടുകളില്‍..
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍...
വീണുടയും ഈ പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ..
താഴെ വന്നൊന്നു പുല്‍കാമോ..
കാര്‍മുകിലേ പുല്‍മേടുകളില്‍ ...

നാണത്തില്‍ ചാലിച്ചു നീ തന്ന പൂവുടല്‍
മോഹത്തിന്‍ വാതില്‍ തുറക്കുമ്പോള്‍..(2)
ഈ മഴയില്‍ ഞാന്‍ അലിയും
മാനത്തു നിന്നെന്റെ ചാരത്തു വന്നേതോ
നന്മയായ്‌ നീ തഴുകും....
കാര്‍മുകിലേ... പുല്‍മേടുകളില്‍..
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍...
വീണുടയും ഈ പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ..
താഴെ വന്നൊന്നു പുല്‍കാമോ..
കാര്‍മുകിലേ പുല്‍മേടുകളില്‍ ...

സ്നേഹത്തിന്‍ ഓളത്തില്‍ നീന്തിതുടിക്കുമ്പോള്‍
ഈണത്തില്‍ മഞ്ഞെന്നെ മൂടുമ്പോള്‍...(2)
ഈ കുളിരില്‍ ഞാന്‍ അലിയും..
മാനത്തു നിന്നെന്നെ നോക്കിചിരിക്കുമെന്‍
അച്ഛനെ ഞാനറിയും....

കാര്‍മുകിലേ... പുല്‍മേടുകളില്‍..
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍...
വീണുടയും ഈ പൂവിനെ നീ
ഒന്നു താരാട്ടോതി ഉറക്കാമോ..
താഴെ വന്നൊന്നു പുല്‍കാമോ..
കാര്‍മുകിലേ പുല്‍മേടുകളില്‍ ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts