മെല്ലെ പൂക്കും (ആശംസകളോടെ അന്ന (വികൃതിക്കൂട്ടം) )
This page was generated on May 2, 2024, 4:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ പാർത്ഥസാരഥി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വരുണ്‍ ജെ തിലക് ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2015 18:38:36.

മെല്ലെ പൂക്കും മലരേ...മുന്നിൽ മിന്നും അഴകേ...
നിന്നെ കാണാൻ ഇതിലേ...വന്നു ഞാൻ നിന്നരികേ...
പൊട്ടുതൊട്ട നെറ്റിത്തടത്തിൽ തൊട്ടുരുമ്മും തങ്ക വെയിലായ്
തൊട്ടടുത്തുതന്നെ ഞാനും നിന്നോട്ടേ....
ചെണ്ടുമല്ലിപ്പൂവിൻ കുരുന്നേ...ചുണ്ടിലൂറും ചെല്ലച്ചിരിയും
കണ്ടു കണ്ടു നിന്നെ കണ്ണിൽ വെച്ചോട്ടേ...ഓ..ഓ...
മെല്ലെ പൂക്കും മലരേ...മുന്നിൽ മിന്നും അഴകേ...
നിന്നെ കാണാൻ ഇതിലേ...വന്നു ഞാൻ നിന്നരികേ...

കാണുന്നതെല്ലാം നിൻ കാതരഭാവങ്ങൾ
കനവാകെ നീ ചൊല്ലും കളിചിരിമേളങ്ങൾ...
കയ്യെത്തും ദൂരത്തെ പുലരികൾ ഓരോന്നിൽ
കാതോരം നീ പാടി പരിഭവരാഗങ്ങൾ...
മാരിവില്ലുപോലെ എന്റെ മോഹമാകെയും
നിറമാർന്നു നിൽക്കയാണു നിന്നെ സ്വന്തമാക്കുവാൻ....
മഴപൊഴിയണപോലെ നിൻ മൊഴി നിറയുമി വേളയിൽ
മധുരിക്കും പുഴയായ് ഒഴുകീ ഞാൻ....
മെല്ലെ പൂക്കും മലരേ...മുന്നിൽ മിന്നും അഴകേ...
നിന്നെ കാണാൻ ഇതിലേ...വന്നു ഞാൻ നിന്നരികേ...

അകതാരിൽ നീങ്ങുന്നു മൂകവിഷാദങ്ങൾ
അകലങ്ങൾ തീരാനീ ആർദ്രവസന്തങ്ങൾ
അതിലോലം ചൊല്ലീ നീ ആത്മസ്വകാര്യങ്ങൾ
അറിയുന്നതെല്ലാം നിൻ സ്നേഹസുഗന്ധങ്ങൾ
ഇത്രനാളുമെന്തിനിത്ര മാറി നിന്നു നീ
ഒരു ചൈത്രവേണു പോലെ ദൂരെ മൂളി നിന്നു നീ...
തളിരിലയിൽ പെയ്യുമീ ഹിമകണമാണെൻ മനം
പ്രണയത്തിൻ പനിനീർത്തേൻ പൂവേ...
(മെല്ലെ പൂക്കും മലരേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts