കിന്നാരം ചൊല്ലാൻ എത്തണ (തൂക്കുവിളക്ക് )
This page was generated on May 14, 2024, 11:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംപി ആർ മുരളി
ഗാനരചനപ്രൊഫ ശിവപ്രസാദ്
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2023 03:15:19.
കിന്നാരം ചൊല്ലാനെത്തണ പൂവാലൻ കാറ്റേ
പൊന്നാര്യൻ നെല്ലിനൊരുമ്മ കൊടുത്തേ വാ ...

കിന്നാരം ചൊല്ലാനെത്തണ പൂവാലൻ കാറ്റേ
പൊന്നാര്യൻ നെല്ലിനൊരുമ്മ കൊടുത്തേ വാ ...
കന്നിപ്പൂ നുള്ളിയുണർത്തി കാറ്റാടി കുന്നും കേറി
കടലോരം തേടിപ്പോകണ പൂവാലൻ കാറ്റേ
കന്നിപ്പൂ നുള്ളിയുണർത്തി കാറ്റാടി കുന്നും കേറി
കടലോരം തേടിപ്പോകണ പൂവാലൻ കാറ്റേ
കടലോരം തേടിപ്പോകണ പൂവാലൻ കാറ്റേ
കിന്നാരം ചൊല്ലാനെത്തണ പൂവാലൻ കാറ്റേ
പൊന്നാര്യൻ നെല്ലിനൊരുമ്മ കൊടുത്തേ വാ

കഥ കേൾക്കാൻ നേരം പോയോ
കഥയല്ലിതു കാര്യം തന്നെ
വഴിയോരത്തുള്ളോരോടൊരു കഥ നീ ചൊല്ലരുതേ
കഥ കേൾക്കാൻ നേരം പോയോ
കഥയല്ലിതു കാര്യം തന്നെ
വഴിയോരത്തുള്ളോരോടൊരു കഥ നീ ചൊല്ലരുതേ
കാറ്റേ കഥ നീ ചൊല്ലരുതേ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
(കിന്നാരം...)

പൊന്നാര്യൻ കൊയ്യാനേനും
പെണ്ണാളോടൊത്തു നടക്കേ
പിന്നാലെ വന്നവനോതിയ കിന്നാരം കേട്ടോ
പൊന്നാര്യൻ കൊയ്യാനേനും
പെണ്ണാളോടൊത്തു നടക്കേ
പിന്നാലെ വന്നവനോതിയ കിന്നാരം കേട്ടോ
കാറ്റേ കിന്നാരം കേട്ടോ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
(കിന്നാരം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts