വാചാല മൗനം (ഉരുക്കുമുഷ്ടികൾ )
This page was generated on April 28, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2020 10:30:24.
വാചാല മൗനം ...
ശാലീനഭാവം ...
ചേതോഹരം നിൻ ദർശനം
എൻ സ്വന്തമായിന്നു നീ ....

(വാചാല മൗനം ...)

നിത്യസുന്ദരീ
എന്റെ സ്വപ്ന റാണി നീ
എന്നും എന്നെ തുടരും രാധ നീ ...
നിത്യസുന്ദരീ എന്റെ സ്വപ്ന റാണി നീ
എന്നും എന്നെ തുടരും രാധ നീ
രാഗമാലികൾ ഇതാ വരൂ
ലാസ്യ മുദ്രകൾ എന്നിൽ തരൂ
രാഗമാലികൾ ഇതാ വരൂ
ലാസ്യ മുദ്രകൾ എന്നിൽ തരൂ
മീട്ടാത്ത സംഗീതമേ....
എന്റെ ജീവനിൽ നിന്റെ തേൻകണം
തൂകുമെൻ സഖീ നീ....

വാചാല മൗനം ...
ശാലീനഭാവം ...
ചേതോഹരം നിൻ ദർശനം
എൻ സ്വന്തമായിന്നു നീ ....

ദേവനന്ദിനീ...
എന്റെ സോമവല്ലി നീ
ഉള്ളിന്നുള്ളിൽ പതിയും കവിത നീ
ദേവനന്ദിനീ എന്റെ സോമവല്ലി നീ
ഉള്ളിന്നുള്ളിൽ പതിയും കവിത നീ
ദാഹമഞ്ജരി ഇതാ വരൂ
പ്രേമനിർവൃതി എന്നിൽ തരൂ
ദാഹമഞ്ജരി ഇതാ വരൂ
പ്രേമനിർവൃതി എന്നിൽ തരൂ
ചൂടാത്ത മന്ദാരമേ
എന്റെ ജീവനിൽ നിന്റെ യൗവനം
ഏകുകെൻ സഖി നീ.....
വാചാല മൗനം ...
ശാലിനഭാവം ...
ചേതോഹരം നിൻ ദർശനം
എൻ സ്വന്തമായിന്നു നീ...
ലാ ലാ ല ലാ ലാ ല ...
ലാ ലാ ല്ല ലാ ലാ ലാ ല്ല ല ..ലാ ...ല്ല ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts