ഒറ്റയ്ക്കിരിക്കും (മഷിത്തണ്ട് )
This page was generated on May 3, 2024, 3:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജിന്റോ ജോൺ
ഗാനരചനജയകുമാര്‍ ചെങ്ങമനാട്
ഗായകര്‍ബാലചന്ദ്രൻ ചുള്ളിക്കാട്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2014 19:26:04.
ഒറ്റയ്ക്കിരിക്കുന്നു ഇല പോയ ചില്ലയില്‍
കൂട്ടുകാരില്ലാത്ത പക്ഷി
കൊത്തിപ്പിരിഞ്ഞ ഉടഞ്ഞ കൂട്ടില്‍
തന്റെ ദുഃഖവും സ്വപ്നവും പേറി

അച്ഛനുമമ്മയും വേര്‍പിരിഞ്ഞു
കാട്ടിലൊറ്റയ്ക്കു ജീവിതം തേങ്ങി
താങ്ങായി തണലായി ഇരിക്കുമീ കൊമ്പും
ആട്ടി ഉലയ്ക്കുന്നു കാലം
അച്ഛനുമമ്മയും വേര്‍പിരിഞ്ഞു
കാട്ടിലൊറ്റയ്ക്കു ജീവിതം തേങ്ങി
താങ്ങായി തണലായി ഇരിക്കുമീ കൊമ്പും
ആട്ടി ഉലയ്ക്കുന്നു കാലം

ഒറ്റയ്ക്കിരുന്നു കരഞ്ഞാല്‍
കേള്‍ക്കാന്‍ ഉറ്റവരരാരാരുമില്ല
ദൂരെയാ മാമരകൊമ്പില്‍
ചേക്ക ഏറുവാന്‍ പ്രായവും ഇല്ല
ഒറ്റയ്ക്കിരുന്നു കരഞ്ഞാല്‍
കേള്‍ക്കാന്‍ ഉറ്റവരരാരാരുമില്ല
ദൂരെയാ മാമരകൊമ്പില്‍
ചേക്ക ഏറുവാന്‍ പ്രായവും ഇല്ല

ആരുണ്ടൊരാശ്രയം നെഞ്ചില്‍
വിങ്ങി വേവുന്ന വേദന മാത്രം
ആരുണ്ടൊരാശ്രയം നെഞ്ചില്‍
വിങ്ങി വേവുന്ന വേദന മാത്രം

ഒറ്റയ്ക്കിരിക്കുന്നു ഇല പോയ ചില്ലയില്‍
കൂട്ടുകാരില്ലാത്ത പക്ഷി
ഒറ്റയ്ക്കിരിക്കുന്നു ഇല പോയ ചില്ലയില്‍
കൂട്ടുകാരില്ലാത്ത പക്ഷി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts