പാടി വാ നിലാക്കിളി (തോംസണ്‍ വില്ല )
This page was generated on May 4, 2024, 2:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2014 09:34:30.
പാടി വാ നിലാക്കിളീ...
പാടി വാ പറന്നു വാ ..
വീണപൂവിന്‍ നൊമ്പരം
വീണലിഞ്ഞ നിന്‍ സ്വരം
വാടും നിശാഗന്ധി പോല്‍
മാറില്‍ നീ തേങ്ങലായ്...(2)
(പാടി വാ...)

മുത്തുകള്‍ പൊയ്പ്പോയ ചിപ്പികള്‍ നാം
വിടതരികെന്നാരോടോതുവാന്‍
പെയ്തൊഴിയാത്തൊരു നൊമ്പരമായ്‌
മുകിലുകള്‍ പോകയായിതാ
ദേശാടനപക്ഷി എങ്ങോ പോയ്‌
ദൂരെയായ്‌ മറ്റൊരു കൂടുണ്ടോ
ആരോ പാടുന്നുണ്ടോ താരാട്ടിന്നാക്കൂട്ടില്‍
(പാടി വാ...)

മാനസബന്ധത്തിന്‍ മാധുരിയോ
ഉരുകുന്ന മാമ്പൂവിന്‍ തേന്‍തിരി
മാതളം പൂക്കുന്ന രാവിലെന്‍
ചെറുകിളി മിണ്ടാതെ പോകയോ
ചിപ്പി തന്‍ മാറത്തു വിങ്ങുന്ന
ദുഃഖത്തിന്‍ മണ്‍തരി മാത്രമായി
കുഞ്ഞിന്‍ നന്മക്കായി നെഞ്ചിന്‍ മൌനം പാടും
(പാടി വാ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts