തേനൂറും ചുണ്ടിനു് (മൈലാഞ്ചി മൊഞ്ചുള്ള വീട് )
This page was generated on May 1, 2024, 5:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ് ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,കനിക ,മീര നന്ദൻ ,മധു ,കൈലാസ് ,സിദ്ദിഖ് ,സായികുമാർ ,ഇർഷാദ് അലി ,കലാഭവൻ ഷാജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2014 06:00:28.

തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ...
ആരുടെ ഖൽബിലെ ഹൂറി നീ വാഹിദാ
മാരനെ തേടിയോ...മാൻമിഴി വാഹിദാ...
ഓ വാഹിദാ....വാഹിദാ..വിണ്ണിലെ പൂവൊന്നിതാ..
ഓ വാഹിദാ....വാഹിദാ...ഇന്നു താഴെ വന്നിതാ...
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ...

ഓ...അരുമയായ് ഗസലുകൾ വിരിയുമീ രാത്രിയിൽ
അസർമണിമുല്ലകൾ നിറയുമീ ശയ്യയിൽ
അണിയുവാൻ പുടവയായ് നറുനിലാവിഴകളോ
പനിമതീ ഇനിയവൻ കവരുമീ പരിഭവം...
ഓ...ദാഹവും മോഹവും കവിയുമീ മിഴികളിൽ
ഉണരുമോ നീർകണം ലഹരിയായ് വാഹിദാ...
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്....

ഓ...സുറുമയാൽ എഴുതുമാ മിഴിയിലെ കവിതയിൽ
ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ
ആയിരം രാവിലെ പരിമളം നുകരുവാൻ
ആരൊരാൾ ഇന്നുനിൻ പുളകമായ് വാഹിദാ...
താലിയും മാലയും കാഞ്ചിയും വളകളും
ഉലയവേ അവനെ നീ പുണരുമോ വാഹിദാ...
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്...
അള്ളാഹു...അള്ളാഹു...
അള്ളാഹു...അള്ളാഹു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts