മായേ മായേ നീയെൻ (ഞങ്ങളുടെ വീട്ടിലെ അതിഥികൾ )
This page was generated on April 28, 2024, 7:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരതീഷ് വേഗ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കലാഭവൻ ഷാജോൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,പ്രിയ മണി ,കലാഭവൻ ഷാജോൺ ,ഇന്നസന്റ് ,ലേനാ കുമാർ ,സിബി മലയില്‍ ,രതീഷ് വേഗ
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2014 16:51:18.

മായേ മായേ നീയെൻ കാണാക്കൂട്ടു്
പൊട്ടിപ്പോയേ എന്റെ ചങ്കിൻ പൂട്ടു്
കനവുകൾ എല്ലാമോരോ പൈങ്കിളിപോൽ നിൻ
ചിരിമഴവില്ലും തേടി പാറിടുന്നേ...
അകലെ അകലെ മറയാതെടീ...
അരികെ അണയാൻ വൈകാതെടീ...(2)

നീയാരോ എനിക്കറിയില്ലല്ലോ..
കാണാതെ കരൾ ഒന്നായല്ലോ
പ്രണയം തഴുകുമ്പോൾ ശരിയാണു പെണ്ണേ
കരിമ്പാറ മാറിടും തൂവെണ്ണയായ്
അകലെ അകലെ മറയാതെടീ...
അരികെ അണയാൻ വൈകാതെടീ...(2)

നീ പണ്ടേ എന്റെ നിഴലാണെന്നോ
ഞാൻ എന്തേ അതു് കണ്ടീലെന്നോ...
സ്വപ്നം വളരുമ്പോൾ ഞൊടികൊണ്ടു പെണ്ണേ
മരുഭൂമി മാറിടും മൂന്നാറുപോൽ...
അകലെ അകലെ മറയാതെടീ...
അരികെ അണയാൻ വൈകാതെടീ...(2)

മായേ മായേ നീയെൻ കാണാക്കൂട്ടു്
പൊട്ടിപ്പോയേ എന്റെ ചങ്കിൻ പൂട്ടു്
കനവുകൾ എല്ലാമോരോ പൈങ്കിളിപോൽ നിൻ
ചിരിമഴവില്ലും തേടി പാറിടുന്നേ...
അകലെ അകലെ മറയാതെടീ...
അരികെ അണയാൻ വൈകാതെടീ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts