അഭയനാഥാ(പുഞ്ചിരിക്കണ്ണുള്ള) (വെള്ളിമൂങ്ങ )
This page was generated on April 23, 2024, 9:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,നിക്കി ഗല്‍റാണി ,സുനിൽ സുഖദ ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2014 03:44:47.

അഭയനാഥാ അനുമതി തരണേ
അൾത്താരദീപം കൊളുത്താൻ...
ആശതൻ സംഗീത വാതിൽ തുറക്കാൻ
ആശ്രയരാജ്യം അണഞ്ഞീടുവാൻ
അനുമതി തരണേ ആരാധ്യനാഥാ
പൊന്നലിവിൻ രാജകുമാരാ....
ആ...ആ...ആ...ആ...
പൊന്നലിവിൻ രാജകുമാരാ....

പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....
പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ....

വാടാത്തൊരു തിരിമലരായ് നെഞ്ചിനുൾക്കൂട്ടിൽ
പ്രിയമോടെ കാത്തോളാം സ്വയം നീറി നിന്നോളാം
ഏദൻ താഴ്ചകളിൽ ചായം പൂശി മെല്ലെ
മധുമൊഴി മുത്തം തന്നേ പോയ്....
ഇവളെൻ സ്വർഗ്ഗസുന്ദരി....
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....

തീരാത്തൊരു പുഴ നിറയെ ആത്മസംഗീതം
അലിവോടെ തിരയാടി നിൻ പേരു ചൊല്ലുമ്പോൾ
സ്നേഹപ്പാൽ‌ച്ചിറയിൽ കാണാകല്പടവിൽ
ഒരുപിടി നാണം തന്നേ പോ....
അടിമുടി പൂത്തു പൗർണ്ണമി....

പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ...അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ....
പള്ളിത്തിരുനാളിൽ പുതു വെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts