കരിമിഴിക്കണ്ണുള്ള (താരങ്ങള്‍ )
This page was generated on May 1, 2024, 2:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനജീവൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2015 19:19:54.

കരിമിഴിക്കണ്ണുള്ള കാന്താരീ
നിന്നെ കാണാനെന്തൊരു ചേലാണു്
കവിത തുളുമ്പും കവിളിണയിൽ
കാണുവതാരെ പ്രേമസഖീ....
തനനന നാനാ തന്നനാനേ...
നാനാ നാനാ തന്നനാനേ...
ആയിരമാശകൾ തന്നവനേ
എന്റെ ഹൃദയത്തിൻ നാദം കേട്ടവനേ...
പൂവള്ളിക്കുടിലിൽ കാത്തിരിക്കാം ഞാൻ...
മാരനെപ്പോലെ നീ വരുമോ...
തനനന നാനാ തന്നനാനേ...
നാനാ നാനാ തന്നനാനേ...

കാത്തു് പെയ്ത പനിനീർ മഴയിൽ
ഇന്നൊരു മുത്തം തന്നീടാം...
ആരുമറിയാതെന്നിൽ ഉണരും
ദേവതാളം പകർന്നീടാം...
അന്തിപ്പൊൻമാനത്തു് വിരിഞ്ഞ ചന്ദ്രികേ...
നിൻ തോഴനാരാണു്....
കാതോടുകാതോരം തേൻ‌ചുണ്ടാൽ ചൊല്ലില്ലേ
എൻ തോഴൻ നീയെന്നു്....
താമരപ്പെൺപൂവേ എൻ ജീവൻ നീയല്ലേ
നിൻ പ്രാണൻ ഞാനല്ലേ...കൂടെ പോരില്ലേ...
തനനന നാനാ തന്നനാനേ...
നാനാ നാനാ തന്നനാനേ...

ഏഴുനിറം ചാർത്തി നിൽക്കും
മഴവില്ലേ നീയറിഞ്ഞോ...
പാതിമിഴി പൂട്ടി നിൽക്കുവതാരു് ആരു്...
ഇവനെൻ പ്രിയനായി...ഈ നാളിൽ പ്രണയം കുളിരായി
ഇവളെൻ പ്രിയമായി...ഹൃദയം നിറവായി...
വൃന്ദാവനത്തിലോ വർണ്ണപ്പൂക്കൾ വിരിയുന്നു
കണ്ണിൽ പ്രേമം വിടരുന്നു...തമ്മിൽ ചേരുന്നു..
വൃന്ദാവനത്തിലോ വർണ്ണപ്പൂക്കൾ വിരിയുന്നു
കണ്ണിൽ പ്രേമം വിടരുന്നു...തമ്മിൽ ചേരുന്നു....
(കരിമിഴിക്കണ്ണുള്ള....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts