മാരിമുകിൽ (ബിവേയർ ഓഫ് ഡോഗ്സ് )
This page was generated on May 5, 2024, 12:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നിരഞ്ജ് സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:40:59.

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തുവോ...ഓമലേ...സഖി...
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ....താരകൾ
ഇരുളിലേ നിലവിലും എന്നരികിലായ് വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായ് വരൂ നീ...ഒ‌ ഒ‌ ഓ...
എന്നോമലേ...നീ തഴുകുമൊരു തെന്നലായ്
കുളിരുമൊരു പാട്ടുമായ്...നിന്നീ ഞാൻ...ഈ നെഞ്ചിൽ
എൻ ജീവനിൽ നീ....വിടരുമൊരു മുല്ലയായ്
തഴുകുമൊരു ശലഭമായ് പോരു നീ....ശലഭമേ...
ഉം..നനന്നാനാനാ..നനന്നാ...നാനന്നാന്നാ...ഓഓ...
നനന്നാനാനാ...ഓഓ...

രാത്തിങ്കളേ...നിൻ ശോഭയിൽ...
രാപ്പക്ഷിയായ്...പാടുന്നു ഞാൻ
രാത്തിങ്കളേ...നിൻ ശോഭയിൽ...
രാപ്പക്ഷിയായ്...പാടുന്നു ഞാൻ.....
ഇരുളിലേ നിലവിലും എന്നരികിലായ് വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായ് വരൂ നീ...ഒ‌ ഒ‌ ഓ...
എന്നോമലേ...നീ തഴുകുമൊരു തെന്നലായ്
കുളിരുമൊരു പാട്ടുമായ്...നിന്നീ ഞാൻ...ഈ നെഞ്ചിൽ
എൻ ജീവനിൽ നീ....വിടരുമൊരു മുല്ലയായ്
തഴുകുമൊരു ശലഭമായ് പോരു നീ....ശലഭമേ...

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തുവോ...ഓമലേ...സഖി...
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ....താരകൾ.

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts