വാർമതിയെ (ദ റിപ്പോര്‍ട്ടര്‍ )
This page was generated on May 6, 2024, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശരത്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എല്‍ ശ്രീറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2014 05:20:47.

വാർമതിയേ...വാർമതിയേ...വരുമോ
തഴുകിടുമോ കരിവാവിനെ ഈറൻ പരിമൃദുപാണികളാൽ...
വാർമതിയേ...വാർമതിയേ...വരുമോ...

മൂകദിനങ്ങൾ മാഞ്ഞൊരു വഴിയിൽ തേടിയ നേരൊളി നീ...
ഓർമ്മയിലേതോ കാർമുകിലാലേ മൂടിയ വാരോളി നീ...
ഒരുനാൾ പാതയിൽ ഏകാകിയായ്‌ പരിഭവമോടണയൂ....
ഓ...വാർമതിയേ...വാർമതിയേ...വരുമോ...

ആരറിയാനീ ജീവിതമോടും ആകുല വീഥികളെ
ആരുയിരായ് നീ ചാരെ വന്നാലും നീറിയ വേദനയെ
ഒരു പൂ തൂകുമീ എകാന്തമാം പരിമളമാരറിവാൻ...
ഓ...വാർമതിയേ...വാർമതിയേ...വരുമോ...
തഴുകിടുമോ കരിവാവിനെ ഈറൻ പരിമൃദുപാണികളാൽ...
വാർമതിയേ...വാർമതിയേ...വരുമോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts