എടാ മനുവേ നമ്മൾ (റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് [ക്യൂ] )
This page was generated on April 23, 2024, 9:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമാഗ്നസ് മ്യൂസിക് ബാന്റ്
ഗാനരചനരത്നഭൂഷണ്‍ കളരിക്കല്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 06 2014 04:51:53.
 
ധീം ധിനകേ ധിനകേ ധിനകേ
ധീം താകിടതക ധീം താകിടതക
ധീം ധിനകേ ധിനകേ ധിനകേ താ
എടാ മനുവേ നമ്മള്‍ തിരോന്തരത്തെത്തിയെടാ
പൊന്നാന്റണിയേ എന്റെ കണ്ണു നിറഞ്ഞേടാ
(എടാ മനുവേ )
പടം പിടിക്കണം മോനേ
നമ്മക്കു് പണി പഠിക്കണം മോനേ
(പടം )
സായിപ്പു സാറ് വെല്ലുന്ന നാലു് പടം പിടിക്കേണം
സൂപ്പര്‍ സ്റ്റാറിന്‍ ഡേറ്റ് വാങ്ങീട്ടു് സിനിമ ചെയ്യേണം

ഹീ - ജല്‍ദി ചലോ ജല്‍ദി കറോ
കം സേ കം ‌ദില്‍ തേദോ യാര്‍
തൂ കോണ് ഹൈ മൈ കോണ് ഹൂം
ക്യോ സോച് കേ ജാരേ രഹോ
(ജല്‍ദി )
ചാമ്പക്ക നെല്ലിക്ക ഉപ്പിലിട്ടു്
വറ്റി വടിച്ചിട്ടു് കൂട്ടുന്നേരം
കണ്ണട വെക്കല്ലേ കണ്ണേട്ടാ
ഞങ്ങള്‍ടെ പടം കണ്ടിട്ടു പോയാല്‍ മതി

അക്കുത്തിക്കുത്തു് ഇക്കരെക്കുത്തു്
ചെക്കനെ കണ്ടോ നീ
ചെക്കന്റെ ചെത്തി മിനുക്കിയ
ചേലൊത്ത പൂവൊത്ത പെണ്ണിനെ കണ്ടോ നീ

നാട്ടില് ഏഷണി പറയും പെണ്ണുങ്ങളെ ഞെട്ടിക്കേണം
നാട്ടാരു് മൈക്ക് കെട്ടി നമ്മളെപ്പറ്റി പറയേണം
മലയാളസിനിമയുടെ പൊന്നോമനകളായ
നമ്മുടെ മനുവും ആന്റണിയും
ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരികയാണു്
തിക്കല്ലേ തെരക്കല്ലേ ചേട്ടാ
നമ്മള് തെക്കോട്ടു വന്നവരല്ലേ
ഒടക്കല്ലേ ഒടിക്കല്ലേ ചേട്ടാ
നമ്മള് വടക്കൂന്നു വന്നവരാണേ
ഒരു പടം പിടിക്കണം
ഹിറ്റാക്കി മാറ്റണം
നാട്ടുകാരൊക്കേ കൈകൊട്ടിപ്പാടേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts