മേലേ വെള്ളിമുകിൽ (മൈ ഡിയർ മാമൻ )
This page was generated on May 9, 2024, 9:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംആദിത്യൻ
ഗാനരചനവിനോദ് കൃഷ്ണൻ
ഗായകര്‍ഉമേഷ് നീലേശ്വർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2014 16:21:06.

മേലേ...വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ
പുലരിവെയിലു് പുടവ നെയ്യണു്
പുഴയിൽ പൂവിരലാൽ...
കനകമലകൾ കൊരുത്തെടുക്കണു്
വയലു പൊൽക്കതിരാൽ...
തനനം തന്നാനാന നം..(2)
മേലേ...വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ....

കൊയ്ത്തിനുപോയ പൈങ്കിളീ...
കൊട്ടയിലെത്ര നെന്മണി
ഇത്തിരി നിൽക്കെടി കണ്മണീ...
വെറ്റിലനൂറൊന്നു തേയ്ക്കു നീ
തളരുന്ന മലർമേനി തഴുകണം കുളിരിൽ
ചിരിയാൽ തകിലുകൊട്ടി...വരണുണ്ടു് തെന്നലു്
കുയിലേ..കുറുങ്കുഴലൂതി വരിക ഈ വഴിയേ..
തനനം തന്നാനാന നം..(2)
മേലേ...വെള്ളിമുകിൽ പന്തൽച്ചേലിൽ
പൊന്നലുക്കിൻ തൊങ്ങൽ....

പുത്തരിക്കാവിലു് പൂരമായ്...
പട്ടുകുട തീർത്തു അന്തികൾ
കാഞ്ചനക്കാവടി ആടുവാൻ
നോമ്പുനോറ്റെത്തുന്നു പൊൻമുകിൽ...
അരയിൽ ചോപ്പുചുറ്റി...അരമണി കിലുങ്ങീ...
ഉടവാൾ വീശിവീശി പുലരി കോമരമായ്
കുരുവീ കുറുകുഴലീ നീ വരിക ഈവഴിയേ...
തനനം തന്നാനാന നം..(2)
(മേലേ...വെള്ളിമുകിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts