സരസ സരസരേ (രസം )
This page was generated on April 27, 2024, 6:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോബ് കുര്യൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,നന്ദു ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:42:40.

സരസ സരസരേ...വിരസ വിരസരേ...
സരസ വിരസ വിരസ സരസരേ....
അതിരുവികര രസധരമിവിടെ
മറുനാട്ടു ചോറൂട്ടു്...മലയാള ചോറൂട്ടു്
മറുനാട്ടു മലയാള ചോറൂട്ടു്...
വിത്തെടും വിളവെടും
നളപാകമിതിനു ശ്രുതി കൊടു്
ശ്രുതി കൊടു്...
ലയമെടു്...ഉപ്പും പുളി എരി മധുരമതും പടി

കറിക്കഷ്ണങ്ങൾ തിളയ്ക്കും വെളിച്ചെണ്ണയിൽ
തുടിച്ചു കുളിപ്പതാരോക്കെ..
ആരൊക്കെ....
കറിക്കഷ്ണങ്ങൾ തിളയ്ക്കും വെളിച്ചെണ്ണയിൽ..
തുടിച്ചു കുളിപ്പതാരോക്കെ......
ചേന ചേമ്പു് ഏത്തയ്ക്ക ചീനി ഇവരിൽ ചിലർക്കേ
മേലാകെ ശർക്കരപുരട്ടി മേന്മ നേടാൻ ഭാഗ്യം വരൂ...
(സരസ സരസരേ...)

വിരുകിന്താം...കിരുകിന്താം
കിരുകിന്താം വിരുകിന്താം
വിരുകിന്താം കിരുകിന്താം
കിരുകിന്താം വെയ്ക്കാതെ...കറുമുറാ
കറുമുറാ...
കറുമുറാ കിരുകിന്താം
കറുമുറാ കിരുകിന്താം...
കറുമുറാ വേണ്ടായേ..
ആൾപ്പാർപ്പില്ലാത്ത മോണേലു് തട്ടി...(2)
ആൾപ്പാർപ്പില്ലാത്ത മോണേലു് തട്ടി
കിരുകിന്താം കിരുകിന്താം വർത്തുപ്പേരീ
കിരുകിന്താം കിരുകിന്താം വർത്തുപ്പേരീ...
വർത്തുപ്പേരീ...

സരസ സരസരേ...വിരസ വിരസരേ...
സരസ വിരസ വിരസ സരസരേ....
അതിരുവികര രസധരമിവിടെ
മറുനാട്ടു ചോറൂട്ടു്...മലയാള ചോറൂട്ടു്
മറുനാട്ടു മലയാള ചോറൂട്ടു്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts