മഞ്ഞിൽ കുറുമ്പ് (ആലീസ് എ ട്രൂ സ്റ്റോറി )
This page was generated on April 18, 2024, 6:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍പി ജയചന്ദ്രൻ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,പ്രിയ മണി
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2014 09:37:00.

മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ
മാറിൽ തൊടുന്ന വിരലൊന്നു പൊള്ളി കുളിരു പടരണപോലെ
മധുരമേ...ലഹരിയുടെ പുഴമേൽ
പ്രളയമേ നിന്റെ കടലു നൽകുന്ന
പ്രണയസൽക്കാരമോ....
മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ...

തിരകളെഴുതിയ രതിനുരകൾ...കരയിലതു കുമിളകൾ..
വിടരുന്നു ഉടയുന്നു..അതു വീണ്ടും തുടരുന്നു
നിന്റെ തീരമായി മാറി ഞാൻ...
ഇതുവരെ...മനസ്സിലിതു വരകൾ...
പ്രളയമേ നിന്റെ കടലു നൽകുന്ന
പ്രണയസൽക്കാരമോ....
മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ...
ആ...ആ...ആ....

നനവിലൊരു സുഖ നഖമുനകൾ
തനുവിലതു വിരുതുകൾ...
നിറമേഴും ചൊരിയുന്നു മഴവില്ലായ്‌ വിരിയുന്നു
ചൂടിനിന്ന മേഘമായി ഞാൻ...
പൊഴിയുവാൻ...പുതിയ നിറമഴകൾ
പ്രളയമേ നിന്റെ കടലു നൽകുന്ന
പ്രണയസൽക്കാരമോ....
മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ...
പോലെ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts