കൂട്ടുകാരി മൈനാ (മിത്രം )
This page was generated on May 19, 2024, 5:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകെ എ ലത്തീഫ്
ഗാനരചനരാജീവ് ആലുങ്കൽ ,ശരത്‌ വയലാര്‍
ഗായകര്‍രഞ്ജിനി ജോസ് ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2014 08:39:35.

കൂട്ടുകാരി മൈനാ...ഈ പാട്ടുമൂളും മൈനാ...
കൂട്ടുകാരി മൈന പാട്ടുമൂളും മൈനാ...
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ...
കലമാൻ മിഴികളോടെ കൊലുസ്സിൻ കൊഞ്ചലോടെ
നിലാവുപോലെ മുന്നിലൊഴുകിവന്ന കണ്മണീ...
കൂട്ടുകാരി മൈന പാട്ടുമൂളും മൈനാ...
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ...

എഹേയ്...ഏയ്‌ എഹേയ്...
എഹേ എഹേ ഏയ്‌ ഏയ്‌ എയേയ് ഏയ്...
മന്ദാരപ്പൂക്കൾ കോർത്തു ചാർത്തി നിന്റെ മുടിയഴകിൽ
മഞ്ചാടിമുത്തിനിന്നും ഉമ്മ തന്നു മിഴിയഴകിൽ
ഏയ്‌ കിന്നാരക്കുന്നിലേറി മെല്ലെ നിന്റെ കവിളിണയിൽ...
നോവാതെ നുള്ളി എന്നും ഓമനിച്ചു മധുരിതമായ്...
കാറ്റോടും ആറ്റിറമ്പിൽ കാത്തിരുന്ന നേരം
കണ്ണാരം പൊത്തി എന്നെ കട്ടെടുത്തതല്ലേ...
ചെല്ലപ്പളുങ്കേ...കന്നിക്കുറുമ്പേ...
നീ എന്റെ സ്വന്തമല്ലേ...കൂട്ടുകാരി മൈനാ...
ഹേയ് കൂട്ടുകാരി മൈന പാട്ടുമൂളും മൈനാ...
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ... വാ...

തിന്താ...തിന്താ...തിന്താ...തിന്താ...
തിന്തിന്താം തിന്തിന്താം തിന്തിന്താം
തച്ചം...തച്ചം...തച്ചം...തച്ചം...
തക ചകചകചം തക ചകചകചം
തക ചകചകചം...
കണ്ണാടിക്കണ്ണിൽനോക്കി സുല്ലുചൊല്ലും കനവുകളിൽ
കാണാതെ കാത്തിരുന്നു മിഴി നനയും പുലരികളിൽ
ഹേയ്..ഉള്ളിന്റെയുള്ളിലുള്ള സ്നെഹമിന്നു നൊമ്പരമായ്
രണ്ടാളുമൊന്നുതന്നെയെന്നു തമ്മിലറിയുകയായ്
രാജാവും റാണിയുമായ് നമ്മളിന്നൊരുങ്ങി
മാനത്തെ താരകങ്ങൾ താഴെയായ് തിളങ്ങി..
ചെല്ലക്കരിമ്പേ പൊന്നിൻ തിടമ്പേ...
നീ മിന്നി വാ മിനുങ്ങേ...
കൂട്ടുകാരി മൈന പാട്ടുമൂളും മൈനാ...
പൊട്ടുതൊട്ടു മെല്ലെ പൊന്നൂഞ്ഞാലാടാൻ വാ...
കലമാൻ മിഴികളോടെ കൊലുസ്സിൻ കൊഞ്ചലോടെ
നിലാവുപോലെ മുന്നിലൊഴുകിവന്ന കണ്മണീ...
കൂട്ടുകാരി മൈനാ.........


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts